KeralaLatest NewsNews

ലൈഫും സംഘികളുടെ നുണയും ; കേന്ദ്രസര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയിലാണ് ലൈഫ് പദ്ധതിയില്‍ 2 ലക്ഷം പേര്‍ക്ക് വീട് പണിതത്, വാസ്തവം എന്താണ് ; ഹരീഷ് വാസുദേവന്‍ പറയുന്നു

ലൈഫ് പദ്ധതിയില്‍ 2 ലക്ഷം പേര്‍ക്ക് വീട് കൊടുത്ത വാര്‍ത്ത വന്നപ്പോള്‍ മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓടി നടന്നു എല്ലായിടവും ഒട്ടിക്കുന്ന കമന്റാണ് കേന്ദ്രസര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയിലാണ് എല്ലാ വീടുകളും പണിതത് എന്ന്. വീടൊന്നിന് 1,50,000 കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണെന്ന്. 50,000 രൂപ തോതില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമെന്ന്. 2 ലക്ഷം രൂപ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ആണ് നല്‍കുന്നതെന്ന്. ആകെ 50,000 മുടക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷത്തിന്റെ 2 ലക്ഷം വീടുണ്ടാക്കിയ ക്ലെയിം എടുക്കുന്നത് എന്ന് ഇതിലെ വാസ്തവമെന്താണെന്ന് പറയുകയാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ

മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും ഒന്നരയും ലക്ഷത്തിന് കൂരനിര്‍മ്മിക്കുമ്പോള്‍ കേരളത്തില്‍ 4 ലക്ഷത്തിന്റെ വീട് മതി എന്നു തീരുമാനിച്ചതാണ് ലൈഫിന്റെ ആദ്യവിജയമെന്നും ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് അഭിമാനത്തോടെ താമസിക്കാനാകുന്ന വീടുകള്‍ നല്‍കുക എന്ന വെല്ലുവിളിയാണ് ആദ്യം ഏറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു. നഗര പ്രദേശത്തു ലൈഫ് പിഎംഎവൈ (അര്‍ബന്‍) പദ്ധതി പ്രകാരം 48,445 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമങ്ങളില്‍ പിഎംഎവൈ (റൂറല്‍) പദ്ധതി പ്രകാരം 16,647 വീടുകള്‍ പൂര്‍ത്തീകരിച്ചു. അര്‍ബന്‍ ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വീടിന് 1,50,000 നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ റൂറല്‍ ല്‍ വീടിനു വെറും 72,000 രൂപയാണ് നല്‍കുന്നത്.

അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ലൈഫും സംഘികളുടെ നുണയും.

ലൈഫ് പദ്ധതിയില്‍ 2 ലക്ഷം പേര്‍ക്ക് വീട് കൊടുത്ത വാര്‍ത്ത വന്നപ്പോള്‍ മുതല്‍ സംഘികള്‍ ഓടി നടന്നു എല്ലായിടവും ഒട്ടിക്കുന്ന കമന്റുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ PMAY പദ്ധതിയിലാണ് എല്ലാ വീടുകളും പണിതത് എന്ന്. വീടൊന്നിന് 1,50,000 കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണെന്ന്. 50,000 രൂപ തോതില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമെന്ന്. 2 ലക്ഷം രൂപ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ആണ് നല്‍കുന്നതെന്ന്. ആകെ 50,000 മുടക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷത്തിന്റെ 2 ലക്ഷം വീടുണ്ടാക്കിയ ക്ലെയിം എടുക്കുന്നത് എന്ന്..

വാസ്തവം എന്താണ്?

ഞാന്‍ മനസിലാക്കിയത് ഇതാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും ഒന്നരയും ലക്ഷത്തിന് കൂരനിര്‍മ്മിക്കുമ്പോള്‍ കേരളത്തില്‍ 4 ലക്ഷത്തിന്റെ വീട് മതി എന്നു തീരുമാനിച്ചതാണ് ലൈഫിന്റെ ആദ്യവിജയം. ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് അഭിമാനത്തോടെ താമസിക്കാനാകുന്ന വീടുകള്‍ നല്‍കുക എന്ന വെല്ലുവിളിയാണ് ആദ്യം ഏറ്റെടുത്തത്.

പഞ്ചായത്തിനോ മുനിസിപ്പാലിറ്റിയ്‌ക്കോ ആരാണ് പണം നല്‍കുന്നത്? സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നു.
അല്ലാത്തവ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് HUDCO പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ വാങ്ങുന്നു. ആ 2 ലക്ഷത്തില്‍ ഒറ്റപൈസ കേന്ദ്രവിഹിതമുണ്ടോ??

കേന്ദ്രവിഹിതമെത്ര??
——————————-
നഗര പ്രദേശത്തു ലൈഫ് PMAY (Urban) പദ്ധതി പ്രകാരം 48,445 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമങ്ങളില്‍ PMAY (Rural) പദ്ധതി പ്രകാരം 16,647 വീടുകള്‍ പൂര്‍ത്തീകരിച്ചു. Urban ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വീടിന് 1,50,000 നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ Rural ല്‍ വീടിനു വെറും 72,000 രൂപയാണ് നല്‍കുന്നത്. നാലു ലക്ഷത്തിന്റെ ഒരു വീടിന് 72,000 കിഴിച്ചു ബാക്കി സംസ്ഥാനം കണ്ടെത്തിയ തുക എത്രയെന്ന് കണക്ക് അറിയുന്നവര്‍ കൂട്ടി നോക്ക്.

അപ്പൊ ബാക്കി തുകയോ??
——————————————-
തൊഴിലുറപ്പ് പദ്ധതി, മറ്റു സ്‌കീമുകള്‍, വായ്പ എന്നിവ യോജിപ്പിച്ചാണ് ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ആ തുക കണ്ടെത്തിയത്. പ്രാദേശികമായി വിഭവങ്ങള്‍, അധ്വാനം എന്നിവയെല്ലാം കണ്ടെത്തി. കുടുംബശ്രീ അടക്കമുള്ളവര്‍ സഹായിച്ചു. മുന്നണി ഭേദമന്യേ മെമ്പര്‍മാര്‍ സഹായിച്ചിട്ടാണ് ലൈഫ് പൂര്‍ത്തിയാക്കാന്‍ ആയത്. പഞ്ചായത്തുകള്‍ക്ക് ലോണ്‍ എടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി. അതില്‍ കേന്ദ്രത്തിന്റെ റോള്‍ എന്താണ്?

കേരളത്തിനെന്താ കൊമ്പുണ്ടോ?
————————————————–
കേന്ദ്ര സ്‌കീമില്‍ പണം എല്ലാ സംസ്ഥാനങ്ങളിലും കിട്ടുന്നുണ്ട്. എന്നിട്ട് മറ്റെത്ര സംസ്ഥാനങ്ങളില്‍ ഭവനരഹിതരില്ലാത്ത സ്ഥിതി ഉണ്ടാക്കണമെന്ന പദ്ധതി ഉണ്ട്? എത്രയിടങ്ങളില്‍ ഭൂമിവിതരണം നടന്നിട്ടുണ്ട്? എല്ലാവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കാനുള്ള Land Reforms നടപ്പാക്കിയ എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍? കേരളം അത് നടപ്പാക്കിയിട്ടു 50 വര്‍ഷമായി.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കെജ്രിവാള്‍ ചെയ്യാന്‍ തുടങ്ങുന്നുവെന്നു അവകാശപ്പെടുന്ന വിദ്യാഭ്യാസ-ആരോഗ്യ- മേഖലയിലെ നേട്ടം കേരളം എന്നോ കൈവരിച്ചു കഴിഞ്ഞു.

പിന്നെന്തിനു നുണ??
——————————

നുണ ആണെന്ന് ഉറപ്പുള്ള കാര്യമായാലും താല്‍ക്കാലികമായി വാദം ജയിക്കാന്‍ എല്ലാ വാളിലും കൊണ്ടുപോയി പതിക്കുക എന്നതാണ് ചിലരുടെ രീതി. സാധാരണ അണികള്‍ അത് ചെയ്യില്ല. വീടുകളുടെ എണ്ണത്തിലെ എതിര്‍പ്പ് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും ഈ നുണ പറയില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുന്ന കേഡറുകളുടെ വാളില്‍ പോയി നോക്കൂ. അവരിത് ആവര്‍ത്തിക്കും. ശരിയായ കണക്ക് അറിയാന്‍ താല്‍പ്പര്യമുള്ള എത്ര പേരുണ്ടാകും നമുക്കിടയില്‍? സത്യം വരുമ്പോഴേക്കും നുണ കുറേദൂരം പൊയ്ക്കഴിഞ്ഞിരിക്കും… ബാക്കി കുറേപ്പേരെ ഇതിനകം പറ്റിയ്ക്കാം..
ഒന്ന് പൊളിയുമ്പോള്‍ മറ്റൊരു നുണ കൊണ്ടുവരാം.. ഒരു ഉളുപ്പുമില്ലാതെ നുണ പറയാന്‍ കഴിയുന്നത്, അത് അവരുടെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജി ആയത് കൊണ്ടുകൂടി ആണ്.

കണക്കുകള്‍ പ്രസിദ്ധീകരിച്ചു സുതാര്യത കൊണ്ടുവന്നു ഇതിനെ പ്രതിരോധിക്കുക മാത്രമാണ് പോംവഴി.

ലൈഫിന്റെ ഈ നേട്ടത്തില്‍ കേരളം അഭിമാനിക്കണം.

അഡ്വ.ഹരീഷ് വാസുദേവന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button