Latest NewsNewsInternational

വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ വെടി നിറുത്തൽകരാർ പ്രതീക്ഷിക്കുന്നു : തുർക്കി പ്രസിഡണ്ട് റീസെപ് തയ്യിപ് എർദോഗൻ.

വിമതരുടെ ശക്തി കേന്ദ്രമായ ഇഡ്‌ലിബിൽ കഴിഞ്ഞ കുറെ നാളുകളായി സ്ഥിതി രൂക്ഷമാണ് .

 

അങ്കാറ : തുർക്കി -സിറിയ യുദ്ധം രൂക്ഷമായ ഇഡ്‌ലിബ് മേഖലയിൽ സമാധാനം കൊണ്ടുവരാൻ റഷ്യൻ പ്രസിഡണ്ട് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് തുർക്കി പ്രസിഡണ്ട് വാർത്താ മാധ്യമങ്ങളോട് പറഞ്ഞു . വ്യാഴാഴ്ചയാണ് പുടിനുമായുള്ള കൂടിക്കാഴ്ച .

സിറിയയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനാണ് താൻ മോസ്കോയിൽ പോകുന്നതെന്ന് അങ്കാറയിൽ പാർട്ടി സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു . വിമതരുടെ ശക്തി കേന്ദ്രമായ ഇഡ്‌ലിബിൽ കഴിഞ്ഞ കുറെ നാളുകളായി സ്ഥിതി രൂക്ഷമാണ് . സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യത്തിനെതിരെ സമ്പൂർണ സൈനിക നടപടി ആരംഭിച്ചതായി തുർക്കി സ്ഥിരീകരിച്ചെങ്കിലും റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാൻ  ആഗ്രഹിക്കുന്നില്ലെന്ന് തുർക്കി ഞായറാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു .

“ഞങ്ങൾ റഷ്യയുമായി മുഖാമുഖം നേരിടാൻ  ലക്ഷ്യമിടുന്നില്ല. സിറിയൻ ഭരണകൂടത്തിന്റെ കൂട്ടക്കൊലകൾ, തീവ്രവാദ ഗ്രൂപ്പുകൾ, സിവിലിയന്മാരെ നാടുകടത്തൽ എന്നിവ തടയുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം,” തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകാർ പറഞ്ഞു.

സിറിയൻ സർക്കാരിന്റെ അലപ്പോ നഗരത്തിന് കിഴക്കായിട്ടുള്ള  നെയ്‌റാബ് സൈനിക വിമാനത്താവളം തുർക്കി സൈന്യം നശിപ്പിച്ചതായും എർദോഗൻ തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു .“ഞങ്ങൾക്ക് ആരുടേയും സഹായമോ ആരുടെയോ പിന്തുണയോ ആവശ്യമില്ല, ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ സ്വന്തമായി തുടരും,” എർദോഗൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button