Latest NewsIndia

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷമെന്നത് വ്യാജ പ്രചാരണം; അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്ന് പോലീസ്

തിലക് നഗര്‍, നങ്‌ലോയി, സൂര്‍ജ്‌മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ഡല്‍ഹി പോലീസ്. വീണ്ടും സംഘര്‍ഷമെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.അതിനിടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ തിലക് നഗര്‍, നങ്‌ലോയി, സൂര്‍ജ്‌മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കി.

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി

എന്നാല്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തിയതോടെ ഇത് പിന്‍വലിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ ആരും വിശ്വസിക്കരുത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button