ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്‌ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ സംഘര്‍ഷം ഉണ്ടായതായി അഭ്യുഹങ്ങള്‍ പരന്നിരുന്നു. എന്നാൽ ചൂതാട്ട സംഘങ്ങളെ പിടികൂടാനായി മെട്രോ സ്റ്റേഷൻ അടച്ചാണ് പരിഭ്രാന്തിക്ക് കാരണം. എന്നാല്‍ പൊലീസ് വിശദികരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക അകന്നു.
അതിനിടെ വടക്കു കിഴക്കന്‍ മേഖലയിലെ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും.
വടക്കു കിഴക്കന്‍ മേഖലയിലെ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും. 45 പേരാണ് ഇതുവരെ കലാപത്തില്‍ മരിച്ചത്. 903 പേര്‍ അറസ്റ്റിലായി.
Post Your Comments