ബെയ്ജിങ്: ലോക രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ 65 രാജ്യങ്ങളിലായി വ്യാപിക്കുന്നു.വൈറസ് ബാധിച്ചു ഇതുവരെ മരണം 3000. പല രാജ്യങ്ങളും ആശങ്കയിലാണ്. 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്. ഇനിയും വൈകിയാൽ ലോകത്തെ മുഴുവൻ കൊറോണ കാർന്ന് തിന്നും.
ചൈന 79,827 രോഗ ബാധ സ്ഥിതീകരിക്കുകയും 2870 പേർ മരണപ്പെടുകയും ചെയ്തു. അതേ സമയം ചൈനയിൽ രോഗ ബാധ കുറയുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ 69 പേര്‍ക്ക് രോഗംബാധിച്ച യു.എസില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. ഇതേത്തുടര്‍ന്ന് യുഎസിൽ യാത്രാനിരോധനം കൂടുതല്‍ കര്‍ശനമാക്കി. ദക്ഷിണകൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ വൈറസ് കൂടുതല്‍പേരിലേക്ക് പടരുന്നതും മരണം വര്‍ധിക്കുന്നതുമാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്
കൊറോണ ദക്ഷിണകൊറിയെയും കാർന്നു തിന്നുകയാണ്.ഇവിടെ 3736 പേര്‍ക്കാണ് രോഗബാധ. 20 പേര്‍ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതര്‍ ആയിരം കടന്നു. അവിടെ 1128 രോഗികളില്‍ 29 പേരും ഇറാനില്‍ 978-ല്‍ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കര്‍ശന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യു.എസ്. കര്‍ശന യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 14 ദിവസം ഇറാനില്‍ താമസിച്ചവര്‍ക്കും യു.എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ദക്ഷിണകൊറിയയില്‍ മൂന്നുപേരും ഇറാനില്‍ പതിനൊന്നുപേരും ജപ്പാന്‍, തായ്‌ലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഓരോപേര്‍ വീതവുമാണ് കഴിഞ്ഞദിവസം മരിച്ചത്.
Post Your Comments