ഹൈദരബാദ്: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഞായറാഴ്ച വൈകുന്നേരം ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ സുനിത കൃഷ്ണന്‍ നേരിയ പനിയും ചുമയും ഉള്ളതിനാല്‍ സ്വയം ആശുപത്രിയിലെത്തുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് ബാങ്കോക്കില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോഴാണ് സുനിത കൃഷ്ണനെ അധികൃതര്‍ പരിശോധനകള്‍ക്കു ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് നീക്കിയത്. ചെറിയ തോതില്‍ ചുമയും പനിയും ഇവര്‍ക്കുണ്ടായിരുന്നെന്നാണ് വിവരം.തെലങ്കാനയില്‍ ഇതിനകം ഒരു വ്യക്തിക്കു മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ പേരുവിവരങ്ങളും മറ്റും അധികൃതര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് സുനിത കൃഷ്ണന്‍ ബാങ്കോക്കിലേക്ക് പോയത്. ഒരു പാര്‍ലമെന്ററി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് ഇവര്‍ പോയത്. അവിടെ നിന്ന് ചുമയും പനിയുമുണ്ടായപ്പോള്‍ അക്കാര്യം താന്‍ തന്നെ അധികൃതരെ അറിയിക്കുകയായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.അതേസമയം, കൊറോണ വൈറസിനെതിരെ വേണ്ടത്ര ജാഗ്രത ഗാന്ധി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന വിമര്‍ശവുമായി അവര്‍ ട്വീറ്റ് ചെയ്തു.
So going to enjoy hospitality at Gandhi Hospital for two days as admitted in the isolation ward suspected coronavirus. They have not started the tests yet( 1.30 hrs since I arrived).I believe the results make take 48hrs. At this pace, I have a feeling I am might be here sometime
— sunitha krishnan (@sunita_krishnan) March 2, 2020
ആശുപത്രിയിലെത്തിയ സുനിതയെ രണ്ട് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് പരിശോധിച്ചത്. വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലാബ് പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചതെന്നും അവര്‍ പറഞ്ഞു. പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments