തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍, പരിശോധന പൊലീസ് കര്‍ശനമാക്കുന്നു. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനായാണ് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്. ബോധവത്കരണം നടത്തിയിട്ടും പിന്‍സീറ്റിലെ യാത്രക്കാര്‍ നിയമ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. 30 ദിവസത്തേക്കാണ് പ്രത്യേക പരിശോധന. നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.
നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇത്രനാള്‍ ഹെല്‍മറ്റ് വേട്ട കര്‍ശനമായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണ് പൊലീസ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍, നാളെ മുതല്‍ ഹെല്‍മറ്റ് വേട്ട സംസ്ഥാനത്ത് കര്‍ശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.
ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്തിക്കൊപ്പം യാത്രക്കാരും നാളെ മുതല്‍ കര്‍ശനമായി ഹെല്‍മറ്റ് ധരിക്കണം. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കനത്ത പിഴയാണ് ഇവര്‍ക്ക് ചുമത്തുക. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കും.
നിരത്തുകളിലെ പരിശോധനയ്ക്കൊപ്പം കണ്‍ട്രോള്‍ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്കും പിഴ ചുമത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിയമ ലംഘനം നടത്തിയ 13,342 പേര്‍ക്ക് സിറ്റി പൊലീസ് പിഴ ചുമത്തിയിരുന്നു. എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Post Your Comments