
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീലാണ് രണ്ടാമതും വത്തിക്കാന്‍ തള്ളിത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു.
സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്. കൂടാതെ സഭയ്‌ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയാണ് നേരത്തെ അപ്പീല്‍ നല്‍കിയിരുന്നത്. എന്നാല്‍ രണ്ട്മാസത്തിന് ശേഷം സഭ സിസ്റ്ററുടെ ആവശ്യം തള്ളുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. ദാരിദ്ര്യ വ്രതം
ലംഘിച്ചു,ചുരിദാര്‍ ധരിച്ചു,ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ആരോപിച്ചാണ് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയത്. മാനന്തവാടി മുന്‍സിഫ് കോടതിയില്‍ സിസ്റ്ററെ അവര്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.
Post Your Comments