ദോഹ : മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഫെബ്രുവരി മാസത്തെക്കാൾ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഇത് പ്രകാരം ഈ മാസം പ്രീമിയം പെട്രോളിന് ലീറ്ററിന് 1.60 റിയാലും, സൂപ്പറിന് 1.65 റിയാലും,ഡീസലിന് ലീറ്ററിന് 1.70 റിയാലുമാണ് നിരക്ക്. ഫെബ്രുവരിയേക്കാൾ സൂപ്പർ, പ്രീമിയം വില 35 ദിർഹവും, ഡീസൽ വില 20 ദിർഹവുമാണ് കുറഞ്ഞത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലാകും. രാജ്യാന്തര എണ്ണ വിപണിയുടെ നിരക്ക് പ്രകാരം 2016 ജൂൺ മുതലാണു ഇന്ധന വില മാസം തോറും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.
ഫെബ്രുവരിയിൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.75 റിയാലും സൂപ്പറിന് 1.85 റിയാലും ഡീസലിന് 1.90 റിയാലും ആയിരുന്നു വില. .സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെ പ്രീമിയം പെട്രോൾ വിലയിൽ മാറ്റംവരുത്തിയിട്ടില്ല. ഡിസംബറിലാണ് 5 ദിർഹം വർധിപ്പിച്ച് 1.75 റിയാലിലെത്തിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലും ഇതേ വില തുടർന്നു. ഡീസലിലേക്ക് വരുമ്പോൾ വില സെപ്റ്റംബർ മുതൽ ജനുവരി വരെ ലീറ്ററിന് 1.85 റിയാൽ ആയിരുന്നു വില.ഫെബ്രുവരിയിലാണ് 5 ദിർഹം കൂടിയത്.
Post Your Comments