തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താനായി ‘ഓപ്പറേഷന്‍ ഹെഡ് ഗിയര്‍’ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാര്‍ച്ച് 1 മുതല്‍ മുപ്പത് ദിവസത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇരുചക്രവാഹനം ഓടിക്കുന്നയാൾക്ക് പുറമേ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 500 രൂപയാണ് പിഴ. രണ്ടുപേർക്കും ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തും.
Read also: ലോകം മുഴുവൻ ഇതൊക്കെ കാണുന്നുണ്ട്; നന്നായാൽ നിനക്ക് കൊള്ളാമെന്ന് ഫുക്രൂവിനോട് മോഹൻലാൽ
വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. വളരെ സാവകാശം നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടും നിരവധിപേർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് പിഴ ഈടാക്കുന്നത് കർശനമാക്കാൻ തീരുമാനിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
Post Your Comments