ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെയും ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെയും ബന്ധുക്കള്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ബിജെപി നേതാവും എംപിയുമായ പര്‍വേഷ് വര്‍മ.എംപി എന്ന നിലയില്‍ തന്റെ ചുമതലയാണത്. തന്റെ ഒരു മാസത്തെ ശമ്പളം കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെയും ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെയും കുടുംബത്തിന് നല്‍കുമെന്ന് വര്‍മ പറഞ്ഞു.
ഡല്‍ഹിയിലെ കലാപം നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും വീടുകളും പെട്രോള്‍ പമ്പുകളും അക്രമികള്‍ തകര്‍ത്തു.
നേരത്തെ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്ന ഷഹീന്‍ബാഗ് പ്രക്ഷോഭകര്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി നിലയുറപ്പിച്ചാല്‍ താന്‍ അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കും. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തെ ഡല്‍ഹി മുഖ്യമന്ത്രി സംശയിച്ചാല്‍ അതിന്റെ പേരിലും അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുമെന്ന് വര്‍മ്മ ദേശീയ മാധ്യമത്തോട് പറഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Post Your Comments