മസ്‌ക്കറ്റ് : മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ. ദേശിയ സബ്‌സിഡി കാര്യാലയത്തിന്റേതാണ് പ്രഖ്യാപനം. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇന്ധ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച മാസത്തെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം എം 95 ലിറ്ററിന് 210 ഒമാനി ബൈസയും എം 91ന് 200 ബൈസയും ഡീസലിന് 229 ബൈസയുമാണ് മാര്‍ച്ച് മാസത്തെ വില. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യഥാക്രമം 215 ബൈസയും 205 ബൈസയും ഡീസലിന് 235 ബൈസയുമായിരുന്നു നിരക്ക്.
Also read : ഗൾഫ് രാജ്യത്ത് അനധികൃതമായി പ്രവേശിക്കാൻ ശ്രമം : 19വിദേശികൾ അറസ്റ്റിൽ
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പെട്രോൾ വിലയിൽ 75 ശതമാനവും, ഡീസൽ വിലയിൽ 64 ശതമാനവും വർദ്ധനവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. 2016 ജനുവരി 15ന് ഒമാൻ സർക്കാർ ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുമ്പുവരെ സൂപ്പർ പെട്രോൾ ലിറ്ററിന് 120 ബൈസ യും റെഗുലർ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയും ആയിരുന്നു വില.
Post Your Comments