Latest NewsKeralaNews

സമൂഹത്തില്‍ അയാള്‍ക്ക് സ്വീകാര്യത ഉണ്ടാവുമ്പൊഴും വലിയ തോതില്‍ ഫാന്‍ ഫോളോവിങ്ങ് ഉണ്ടാവുമ്പൊഴും അയാള്‍ പറയുന്ന അശാസ്ത്രീയതകള്‍ക്ക് കൂടിയാണ് സ്വീകാര്യത ലഭിക്കുന്നത് ; നെല്‍സണ്‍ ജോസഫ്

ബിഗ്‌ബോസ് താരം രജിത് കുമാറിനെതിരെ വിമര്‍ശനവുമായി നെല്‍സണ്‍ ജോസഫ്. അദ്ദേഹം രജിത് കുമാറിനെക്കുറിച്ച് കഴിഞ്ഞ ദിവസവും ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു. ഏഴ് വര്‍ഷം മുന്‍പ് ഒരു ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് സ്ത്രീ ശാക്തീകരണ ജാഥ സമ്മേളനത്തിന്റെ അവസാനം രജിത് കുമാര്‍ എന്ന അയാള്‍ ഒരു പ്രഭാഷണം നടത്തിയിരുന്നുവെന്നും സഹിക്കാന്‍ വയ്യാത്ത സ്ത്രീ വിരുദ്ധത പറഞ്ഞ ആ പ്രഭാഷണത്തിന്റെ പാതി കഴിഞ്ഞപ്പൊ ഒരു പെണ്‍കുട്ടി എണീറ്റ് നിന്ന് കൂവിയിട്ട് ഇറങ്ങിപ്പോയിയെന്നും നെല്‍സണ്‍ ജോസഫ് ആ പോസ്റ്റില്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായി രണ്ടാമതൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ഓവേറിയന്‍ ഫോളിക്കിളിനു ജീന്‍സ് ഉണ്ടാക്കുന്ന ഡാമേജിനെ ന്യായീകരിക്കാന്‍ എത്തിയത് മെഡിക്കല്‍ പ്രഫഷണല്‍ എന്ന് പ്രൊഫൈലില്‍ കുറിച്ചയാളാണ്. അതായത് അനാട്ടമിയും ഫിസിയോളജിയുമൊക്കെ പഠിച്ച ആളാണെന്നും പഠിക്കല്‍ മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഇത് കുട്ടികളെ പഠിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്. അപ്പൊ സാധാരണക്കാരുടെ കാര്യം എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കുറിക്കുന്നു.

ഒരു ഫാന്‍ ഗ്രൂപ്പില്‍ മാത്രം 1.12 ലക്ഷത്തിലധികം അംഗങ്ങള്‍ ആയി എന്ന് കേട്ടിരുന്നു. നാലാം വര്‍ഷത്തിലേക്ക് കടന്ന, സയന്‍സ് മാത്രം എഴുതുന്ന ഇന്‍ഫോക്ലിനിക്കിന് ഫോളോവേഴ്‌സ് ഇതുവരെ ഒരുലക്ഷം പോലും എത്തിയിട്ടില്ലെന്നും സമൂഹത്തില്‍ അയാള്‍ക്ക് സ്വീകാര്യത ഉണ്ടാവുമ്പൊഴും വലിയ തോതില്‍ ഫാന്‍ ഫോളോവിങ്ങ് ഉണ്ടാവുമ്പൊഴും അയാള്‍ പറയുന്ന അശാസ്ത്രീയതകള്‍ക്ക് കൂടിയാണ് സ്വീകാര്യത ലഭിക്കുന്നതെന്നും അത് അപകടമാണെന്നും അദ്ദേഹം പറയുന്നു.

നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

രജത് കുമാറിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു കുറിപ്പ് എഴുതിയിരുന്നു.

ഇന്‍ഫോക്ലിനിക്കില്‍ എഴുതിയ ‘ സ്ലിപ്പാവുന്ന യൂട്രസുകള്‍ ‘ എന്ന കുറിപ്പിന് ഒരാമുഖം എന്ന രീതിയിലാണ് ആ കുറിപ്പെഴുതിയത്.

അയാള്‍ മുന്‍പ് പറഞ്ഞിരുന്ന അശാസ്ത്രീയതകളില്‍ ചിലത് മാത്രമാണ് ആ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

‘ ഗെയിമിലെ സംഭവങ്ങള്‍ മാത്രം നോക്കിയാല്‍ പോരേ? ‘ അതു കഴിഞ്ഞ് പുറത്ത് വന്ന് പറയുന്നത് ആളുകള്‍ തള്ളിക്കളയും എന്നായിരുന്നു അതിനെതിരെ വന്ന പ്രധാന വാദം.

വ്യാജ വൈദ്യത്തെ അടക്കം ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ ആള്‍ക്കാരെക്കുറിച്ച് ഏകദേശ ധാരണ ഉള്ളതുകൊണ്ട് അതിനു മറുപടി കൊടുത്തില്ല.

ആ ധാരണ ഊട്ടിയുറപ്പിക്കുന്ന സംഭവമാണ് പിന്നെ കണ്ടതും.

ഓവേറിയന്‍ ഫോളിക്കിളിനു ജീന്‍സ് ഉണ്ടാക്കുന്ന ഡാമേജിനെ ന്യായീകരിക്കാന്‍ എത്തിയത് മെഡിക്കല്‍ പ്രഫഷണല്‍ എന്ന് പ്രൊഫൈലില്‍ കുറിച്ചയാളാണ്. അതായത് അനാട്ടമിയും ഫിസിയോളജിയുമൊക്കെ പഠിച്ച ആള്‍..

പഠിക്കല്‍ മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഇത് കുട്ടികളെ പഠിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്. അപ്പൊ സാധാരണക്കാരുടെ കാര്യം എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു ഫാന്‍ ഗ്രൂപ്പില്‍ മാത്രം 1.12 ലക്ഷത്തിലധികം അംഗങ്ങള്‍ ആയി എന്ന് കേട്ടിരുന്നു. നാലാം വര്‍ഷത്തിലേക്ക് കടന്ന, സയന്‍സ് മാത്രം എഴുതുന്ന ഇന്‍ഫോക്ലിനിക്കിന് ഫോളോവേഴ്‌സ് ഇതുവരെ ഒരുലക്ഷം പോലും എത്തിയിട്ടില്ല.

അതായത് സമൂഹത്തില്‍ അയാള്‍ക്ക് സ്വീകാര്യത ഉണ്ടാവുമ്പൊഴും വലിയ തോതില്‍ ഫാന്‍ ഫോളോവിങ്ങ് ഉണ്ടാവുമ്പൊഴും അയാള്‍ പറയുന്ന അശാസ്ത്രീയതകള്‍ക്ക് കൂടിയാണ് സ്വീകാര്യത ലഭിക്കുന്നത്

അത് അപകടമാണ്..

സമൂഹം എന്ന നിലയില്‍ പിന്നിലേക്ക് ഉള്ള നടത്തത്തിനേ അതുപകരിക്കൂ..

അനാട്ടമി പഠിച്ച ഒരാള്‍ അത് വളച്ചൊടിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു കാര്യം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പൊ ഇത്രയെങ്കിലും പറയണമെന്ന് തോന്നി

shortlink

Related Articles

Post Your Comments

Related Articles


Back to top button