സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം. എന്‍ജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനായി തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സ്ഥിരനിയമനത്തിലേക്കുള്ളവ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 99, എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 31, എക്സിക്യുട്ടീവ് (റഗുലര്‍)- 49 എന്നിങ്ങനെ ആകെ 179 ഒഴിവുകളുണ്ട്. തത്സമയ അഭിമുഖത്തിനുള്ള തീയതി ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെബ്സൈറ്റില്‍ തീയതി പ്രസിദ്ധീകരിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.meconlimited.co.in/
എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 3.
എക്സിക്യുട്ടീവ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20
Post Your Comments