Latest NewsIndiaNews

അവിഹിത ബന്ധം എതിര്‍ത്തു: യുവാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി

ആഗ്ര• മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയയാളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു. സംശയം ഒഴിവാക്കാൻ, കൊലപാതകം നടത്തിയ ശേഷം പ്രതി പോലീസിനെ വിളിച്ചുവരുത്തി കവര്‍ച്ചയ്ക്കിടെ മോഷ്ടാക്കള്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യാജ വിവരണം നല്‍കുകയും ചെയ്തു.

കഗ്രൗൾ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പർമൽ ഗ്രാമത്തിലെ നേത്രപാൽ സിംഗ് (30) ആണ് അറസ്റ്റിലായത്. 2011 ലാണ് ഇയാള്‍ രാഖിയെ (28) വിവാഹം കഴിച്ചത്. ഇരുവർക്കും മൂന്ന് മക്കളുണ്ടായിരുന്നു. ഭരത്പൂർ ജില്ലയിലെ സഹ്‌റായ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് യുവതി.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്നതെന്ന് എസ്പി രവി കുമാർ പറഞ്ഞു. ഒരു വിവാഹച്ചടങ്ങിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രാത്രി 9.30 ഓടെ പ്രതി തദ്ദേശീയമായി നിര്‍മ്മിച്ച പിസ്റ്റള്‍ ഉപയോഗിച്ച് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ സംശയം ഒഴിവാക്കാൻ, ഒരു കൂട്ടം ആളുകള്‍ തങ്ങളെ ആക്രമിക്കുകയും 1.25 ലക്ഷം രൂപ അപഹരിക്കുകയും യുവതിയെ വെടിവയ്ക്കുകയും ചെയ്തതായി വ്യാജ കഥയും ഇയാള്‍ ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ മറ്റൊരു കഥ പോലീസിനോട് പറഞ്ഞതോടെയാണ് അയാളുടെ നുണ പിടിക്കപ്പെട്ടതെന്നും എസ്പി പറഞ്ഞു.

പിന്നീട് ചോദ്യം ചെയ്യലിനിടെ, തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു പ്രതി പൊട്ടിക്കരഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഭാര്യ രാഖി അറിഞ്ഞു. പ്രകോപിതനായ പ്രതി രാഖിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എസ്പി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button