KeralaLatest NewsNews

ദേവനന്ദയുടെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക വിദഗ്ധ കുറ്റാന്വേഷണ സംഘം രൂപീകരിക്കണം- കുമ്മനം

കൊല്ലം•ദേവനന്ദയുടെ മരണം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.പാദരക്ഷകൾ ധരിക്കാതെയും അമ്മയുടെ അനുവാദമില്ലാതെയും കുട്ടി പുറത്തിറങ്ങാറില്ല. അമ്മയുടെ ഷാൾ കുട്ടിയുടെ മരണ സ്ഥലത്ത് നിന്ന് കണ്ടു കിട്ടിയതും സംശയം ജനിപ്പിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. വീട്ടിൽ നിന്ന് കുട്ടിയെ ആരെങ്കിലും കടത്തികൊണ്ട് പോയതാകാമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന ഇത്തരം ഒട്ടേറെ സാഹചര്യതെളിവുകൾ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിദഗ്ദ്ധവും വിപുലവും വ്യാപകവുമായ അന്വേഷണവും തെളിവെടുപ്പും അനിവാര്യമാണ്. ഇത് യാദൃച്ഛിക സംഭവമായി കണ്ട് മരണത്തെ നിസ്സാരവൽക്കരിക്കരുതെന്നും കുമ്മനം പറഞ്ഞു.

കുട്ടിയെ കാണാതായ സംഭവത്തെക്കുറിച്ച് സാധാരണ നടക്കാറുള്ള പോലീസ് അന്വേഷണമല്ല വേണ്ടത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധൻമാരും ഒരു രാവും പകലും അവിശ്രമം തിരച്ചിൽ നടത്തിയ അതേ സ്ഥലത്ത് നിന്ന് തന്നെ വളരെ പെട്ടെന്ന് മൃതദേഹം കാണപ്പെട്ടതിൽ ആർക്കും സംശയങ്ങളും ദുരൂഹതകളും ഉണ്ടാകുക സ്വാഭാവികമാണ്. കുട്ടികളുടെ നേരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും നാൾക്ക് നാൾ വർദ്ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ദേവനന്ദ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അനാസ്ഥയോ അലംഭാവമോ ഒട്ടും കാട്ടരുത്. അന്വേഷണ സംഘത്തിൽ ഫോറൻസിക് വിദഗ്ദ്ധൻമാരും കുറ്റാന്വേഷണ വിദഗ്ദ്ധന്മാരും ഉണ്ടായിരിക്കണം .
അതീവ ഗൗരത്തോടെയും പ്രാധാന്യത്തോടും ഉത്കണ്ഠയോടും കൂടിയാണ് ജനങ്ങൾ ഈ സംഭവത്തെ നോക്കി കാണുന്നത്. അതു കൊണ്ട് സർക്കാർ അന്വേഷണം ത്വരിതപ്പെടുത്തുന്നതിനും തുമ്പുണ്ടാക്കുന്നതിനുമായ നടപടികൾ സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മരണം നടന്ന സ്ഥലവും മൃതദേഹം അടക്കം ചെയ്ത വീടുംകുമ്മനവും സംഘവും സന്ദർശിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, യുവമോർച്ച ജില്ലാ പ്രസിഡൻറ് വി.എസ് ജിതിൻ ദേവ്, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ ഇടവട്ടം വിനോദ്, വയക്കൽ സോമൻ, നേതാക്കൻമാരായ കരീപ്ര വിജയൻ, നെടുമ്പന ശിവൻ, രാജേശ്വരി രാജേന്ദ്രൻ, പ്രതിലാൽ, സന്തോഷ്, അനിൽകുമാർ ,വെളിയം പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാകരൻ പരുത്തിയറ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button