Latest NewsIndian Super LeagueFootballNewsSports

ഐഎസ്എൽ പ്ലേ ഓഫ് : നിലവിലെ ചാമ്പ്യൻമാർ ഇന്നിറങ്ങുന്നു, എതിരാളി എടികെ

ബെംഗളൂരു : ഐഎസ്എൽ പ്ലേ ഓഫിലെ ആദ്യ പാദത്തിലെ രണ്ടാം സെമി പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും, എടികെയും ഇന്നിറങ്ങുന്നു. ബെംഗളുരുവില്‍ രാത്രി 7.30ന് ഇരു ടീമുകളും ഏറ്റുമുട്ടും. കലാശപ്പോരിലേക്കുള്ള യാത്ര എളുപ്പമാക്കുക ലക്ഷ്യമിട്ടുള്ള കളിക്കളത്തിൽ കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവിലെ ജേതാക്കളായ ബെംഗളുരു എഫ്‌സിയും രണ്ട് വട്ടം ചാമ്പ്യന്‍മാരായ എടികെയും അവസാനം ശ്രീകണ്‌ഠീരവയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലാണ് അവസാനിച്ചത്. എഎഫ്‌സി കപ്പിലെ തോൽവിയുടെ നിരാശയുണ്ടെങ്കിലും. സൂപ്പര്‍ താരം സുനില്‍ ഛേത്രി പരിക്ക് ഭേദമായി ലീഗിലേക്ക് തിരിച്ചെത്തുന്നത് ബെംഗളുരുവിന് ആശ്വാസമാണ്.

Also read: ലഫറിയുടെ അന്ത്യം തീരുമാനമായിരിക്കും ; ടൂര്‍ണമെന്റ് കമ്മിറ്റി ഇറക്കിയ നിബന്ധന കണ്ട് കണ്ണ് തള്ളി സോഷ്യല്‍മീഡിയ

കഴിഞ്ഞ ദിവസം നടന്ന ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാർ തകർപ്പൻ ജയം നേടിയിരുന്നു. ചെന്നൈയിൻ എഫ് സി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എഫ് സി ഗോവയെ തകർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button