ഹൈദരാബാദ്•പെണ്മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ 45 കാരനെ ദുണ്ടിഗൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഇളയ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ ഭാര്യ കൈയ്യോടെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അതുവരെ നിശബ്ദത പാലിച്ചിരുന്ന മൂത്തമകള്‍ പിതാവ് ഒരു വർഷത്തോളമായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.
ജനുവരിയിൽ ഇളയ മകളെയും (12) ലൈംഗികമായി പീഡിപ്പിക്കാൻ പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. രണ്ട് പെൺകുട്ടികളും മാതാപിതാക്കളോടൊപ്പം ഒരേ മുറിയിലാണ് ഉറങ്ങുന്നത്. അർദ്ധരാത്രിക്ക് ശേഷം ഭാര്യ ഉറങ്ങിക്കഴിയുമ്പോള്‍ പ്രതി മൂത്തമകളെ ലൈംഗികമായി പീഡിപ്പിക്കും. വെള്ളിയാഴ്ച രാത്രി മാതാവ് ഉറക്കം ഉണര്‍ന്നപ്പോള്‍ കാണുന്ന കാഴ്ച ഭര്‍ത്താവ് ഇളയ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
പെൺകുട്ടികൾ ആറാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മൂത്ത മകൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. 14 കാരിയായ മൂത്ത മകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മാതാവിനോട് വെളിപ്പെടുത്തി. പീഡനം വിവരം ആരോടെങ്കിലും സംസാരിച്ചാൽ അവളെയും സഹോദരിയെയും കൊല്ലുമെന്ന്പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദുണ്ടിഗൽ ഇൻസ്പെക്ടർ എ വെങ്കടേശാം പറഞ്ഞു.
പിതാവ് പിടിക്കപ്പെട്ടതിനു ശേഷമാണ് മൂത്തമകൾ പീഡനവിവരത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യം കാണിച്ചതെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ഭാര്യയെ നേരിടുമ്പോൾ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയുടെ പരാതിയെത്തുടർന്ന് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.
Post Your Comments