തൃശൂർ: ബഹുനില കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു സിംഗപ്പൂരിൽ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
ഭാര്യയോടൊപ്പം സിംഗപ്പൂരിൽ താമസിക്കുന്ന സ്റ്റെബിൻ പുതിയ ഫ്ളാറ്റിലേക്കു താമസം മാറിയിരുന്നു. ഫ്ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ പോലീസാണു ഫ്ളാറ്റിനു താഴെ മൃതദേഹം കണ്ടത്. കാൽ തെന്നിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോണ്‍ സേബ് എന്ന സ്ഥാപനത്തിൽ എൻജിനിയറായി ജോലിചെയ്തു വരികയായിരുന്ന സ്റ്റെബിൻ രണ്ടു മാസം മുന്‍പാണു വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
Post Your Comments