ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയുടെ മറവില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായവരുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 903 ആയി. 254 എഫ്..ഐ..ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതില്‍ 41 കേസുകള്‍ ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ടാണെന്നും പൊലീസ് പറഞ്ഞു..
നിലവില്‍ ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ അടക്കം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ ചില സോഷ്യല്‍ മീഡിയ പേജുകള്‍ ബ്ലോക്ക് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
കലാപത്തിനിടെ, പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനെ തിരിച്ചറിയുന്നതിനുളള അന്വേഷണം തുടരുകയാണ്. 33 വയസ് തോന്നിക്കുന്ന യുവാവ് സീലാംപൂര്‍ സ്വദേശിയാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
Post Your Comments