കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിർത്ത പശ്ചിമബംഗാൾ മുഖ്യമന്ത്രിക്ക് ജനങ്ങൾ മാപ്പുനൽകരുതെന്ന് കൊൽക്കത്തയിലെ ഷഹീദ് മിനാറില്‍ നടന്ന ബിജെപിയുടെ പൊതുറാലിയിൽ അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പൗരത്വം നൽകാനുള്ളതാണ്. അതിനെതിരേ എന്ത് എതിർപ്പുണ്ടായാലും നടപ്പാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പശ്ചിമബംഗാളിൽ വന്നപ്പോള്‍ ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു, വേദികള്‍ തകര്‍ത്തു, നാല്‍പ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതിനു ശേഷവും മമതയ്ക്കും അവരുടെ പാർട്ടിക്കും ബിജെപിയുടെ വളർച്ചയെ തടയാൻ സാധിച്ചിട്ടില്ല. കാഷ്മീർ വിഷയത്തിൽ മമതയ്ക്ക് മാപ്പു നൽകരുതെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments