കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇങ്ങനെ. തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പൂര്‍ണവിവരങ്ങള്‍ ദിലീപിന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബ് പരിശോധനയുടെ പൂര്‍ണവിവരങ്ങള്‍ ദിലീപിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതിനിര്‍ദേശിച്ചു.
ഇന്നലെയാണ് ദിലീപ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കോടതി ദിലീപിന്റെ ഹര്‍ജി അംഗീകരിക്കുകയും ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാനാണ് പ്രത്യേക കോടതിയുടെ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാതെ ആണ് കോടതി നടപടിയെന്നും പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിര്‍ക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസാതാരം നടക്കുകയാണ്. കഴിഞ്ഞ ദിവസം വിസ്താരത്തിന് എത്താതിരുന്ന കുഞ്ചാക്കോ ബോബന് കോടതി വാറന്റ് നല്‍കിയിരുന്നു. തുടര്‍ന്ന കുഞ്ചാക്കോ ബോബനോട് നാലിന് ഹാജാരാകാന്‍ കോടതി നിര്‍ദേശിച്ചു. ഗായിക റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയും മാര്‍ച്ച് നാലിന് വിസ്തരിക്കും.
Post Your Comments