അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടതാണെന്നതില്‍ സംശയമില്ല. രണ്ടു രാജ്യങ്ങളും കൂടുതല്‍ അടുത്തും സഹകരിച്ചും നീങ്ങുന്നതു മാത്രമല്ല ആഗോളതലത്തില്‍ തന്ത്രപരമായ പങ്കാളികളാകുന്നതിനും ലോകം സാക്ഷിയായ സന്ദർശനമായിരുന്നു അത്. ഒപ്പം “യുവർ പ്രൈംമിനിസ്റ്റർ ഈസ് വെരി സ്ട്രോങ്ങ് ” എന്ന് അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയിൽ വന്ന് പരസ്യമായി തുറന്നുപ്പറയുന്നതിലേയ്ക്ക് ,ലോകം മുഴുവൻ ആ പ്രസ്താവന കേൾക്കുന്നതിലേയ്ക്ക് നയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട് ആ സന്ദർശനം
നാളെകളില്‍ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നതാണ് ട്രംപ് നല്‍കിയ സന്ദേശം. തീര്‍ച്ചയായും ഇതു പുതിയ തുടക്കമാണ്; ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനവുമാണ്. ഒപ്പം തീവ്രവാദി രാഷ്ട്രങ്ങൾക്ക് ഒരു വെല്ലുവിളിയുമാണത്.ഈ സന്ദർശനത്തിൽ ഏറ്റവുമധികം ലോക ശ്രദ്ധ പിടിച്ചുപ്പറ്റിയ ഒന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള പല നടപടികളെയും അംഗീകരിക്കാനും “നിങ്ങളുടെ പ്രധാനമന്ത്രി തെറ്റ് ചെയ്യില്ല” എന്ന് തുറന്നുപറയാനും ട്രംപ് കാണിച്ച മനസ്സ്. അത് നയതന്ത്രത്തിനുപരി ഇരു രാഷ്ട്രത്തലവന്മാർക്കുമിടയിലെ ആ കെമിസ്ട്രിയാണ് വെളിപ്പെടുത്തുന്നത്.
രാജ്യത്തെ ഇസ്ലാമിക തീവ്രവാദികളുടെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെയും ദുരൂഹശ്രമങ്ങളാണ് ട്രംപിന്റെ ആ തുറന്നുക്കാട്ടലിലൂടെ പൊളിഞ്ഞുവീണത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ
രണ്ടു ജനാധിപത്യനേതാക്കന്മാർ എത്രമാത്രം വിശ്വാസത്തോടെയും ആര്‍ജവത്തോടെയുമാണ് മുന്നോട്ടുനീങ്ങുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലും രാഷ്‌ട്രത്തലവന്മാർ തമ്മിലുള്ള ബന്ധം മുന്‍പെന്നത്തേക്കാള്‍ സുദൃഢവും സൗഹാര്‍ദപരവുമായി മാറുന്നതും ഈ ദിവസങ്ങളില്‍ കണ്ടു. ഔദ്യോഗിക സന്ദര്‍ശനം എന്നതിനപ്പുറം ട്രംപിന്റെ വരവിനൊരു പ്രാധാന്യമുണ്ടായിരുന്നു.
നമസ്തേ ട്രംപ് എന്ന പേരിൽ അഹമ്മദാബാദില്‍ ട്രംപിനു നല്‍കപ്പെട്ട സ്വീകരണമാണ് ആ ചരിത്രനിര്‍മിതിക്കു വഴിയൊരുക്കിയത്. എന്നത്തേക്കാളും വലിയൊരു ജനാവലിയാണ് യു.എസ്. പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയത്. സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടന്ന “നമസ്‌തേ ട്രംപ്” പരിപാടി ലോകം മുഴുവനെന്നവണ്ണം അത് സംപ്രേഷണം ചെയ്‌തു.ഗുജറാത്തിലെ പരിപാടികളെ വാഴ്‌ത്താന്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതുപോലൊന്ന് അവര്‍ക്കു ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. അക്കാര്യം ട്രംപ് തുറന്നുപറഞ്ഞയുകയും ചെയ്തു. ഇന്ത്യ ആ പരിപാടിയിലൂടെ ട്രംപിന്റെ മാത്രമല്ല, അമേരിക്കയുടെയും മനസ് കീഴടക്കുകയായിരുന്നു. ഒപ്പം തരേന്ദ്രമോദിയെന്ന ശക്തനായ ഭരണാധികാരിയും.
ട്രംപിന്റെ വരവ് ഭരണപക്ഷത്തിനു നല്കയത് പുത്തനൊരു ഉണർവ്വായിരുന്നുവെങ്കിൽ പ്രതിപക്ഷപ്പാർട്ടികൾക്ക് നല്കിയത് വൻ തിരിച്ചടിയായിരുന്നു.യു.എസ്. പ്രസിഡന്റ് വരുമ്പോഴത്തെ പരിപാടികള്‍ മോഡിക്കു ഗുണകരമാകുംവിധമാണ് ആസൂത്രണം ചെയ്തതെന്ന ആരോപണങ്ങളൊന്നും തന്നെ ജനശ്രദ്ധ പിടിച്ചുപ്പറ്റിയില്ല. അമേരിക്കന്‍ ഭരണകൂടം മോഡി സര്‍ക്കാരിനെതിരേ നടപടിക്കു തയാറാകുന്നുവെന്നും മതസ്വാതന്ത്ര്യം അപകടത്തിലാണെന്നു ട്രംപ് ഡല്‍ഹിയില്‍ തുറന്നടിക്കുമെന്നും പൗരത്വ നിയമ ഭേദഗതിയെ തള്ളിപ്പറയുമെന്നും ഒക്കെ എഴുതിക്കൂട്ടിയ മാദ്ധ്യമമാമകൾക്കും കിട്ടി തലയ്ക്കിട്ടടി. പൗരത്വ നിയമത്തിന്റെ കാര്യത്തില്‍ മോഡി സര്‍ക്കാരില്‍ വളരെയേറെ വിശ്വാസമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞപ്പോൾ ഇനിയെന്ത് ബ്രഹ്മാസ്ത്രം ആ വിഷയത്തിൽ പ്രയോഗിക്കണമെന്നു കണക്കുകൂട്ടുകയായിരുന്നു മോദി വിരുദ്ധർ.
ഡല്‍ഹിയിലെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന കലാപം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇത്രയേറെ മുസ്ലീം ജനങ്ങളുള്ള രാജ്യത്ത് മതസ്വാതന്ത്ര്യം സംബന്ധിച്ച് മറിച്ചൊരു ചിന്തയ്‌ക്ക് പ്രസക്‌തിയില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞപ്പോൾ മതേതരകുപ്പായത്തിനുള്ളിൽ സമർത്ഥമായി മറച്ച ജിഹാദി മനസ്സുള്ളവർക്കാണ് തലയ്ക്കടിയേറ്റത്.
Post Your Comments