റിയാദ് : ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ (കോവിഡ്-19) വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പുറമെ മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും മക്ക-മദീന സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായ സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബുവരി 26നാണ് തീര്‍ത്ഥാടന സ്ഥലങ്ങളായ മക്ക-മദീന സന്ദര്‍ശനത്തിന് വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം കൊറോണ വൈറസിന്റെ മുന്‍കരുതലിന്റെ ഭാഗമായി ഹറമില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സന്ദര്‍ശന വിലക്ക് തുടരുന്നതിനാല്‍, തുടര്‍ നടപടികളെ കുറിച്ച് അറിയാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ, ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഉംറ വിസ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനകം ഉംറ വിസ ലഭിച്ചവര്‍ രാജ്യത്തു പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാലിവര്‍ തുടര്‍ നടപടികളെ കുറിച്ച് അറിയുന്നതിന് 00966 920002814 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം ഉംറ തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി വിശുദ്ധ ഹറമില്‍ കാര്‍പെറ്റ് വിരിക്കാത്ത ഭാഗങ്ങള്‍ ദിവസേന നാലു പ്രാവശ്യം കഴുകി അണുവിമുക്തമാക്കുന്നതായി ഹറം കാര്യ വകുപ്പ് അറിയിച്ചു. ഹറമില്‍ നിസ്‌കാരത്തിന് നീക്കിവെച്ച സ്ഥലങ്ങളില്‍ വിരിച്ച 13,500 കാര്‍പ്പെറ്റുകള്‍ ദിവസേന നീക്കം ചെയ്യുന്നത്
Post Your Comments