തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനം. ഹര്‍ജിസമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പൊലീസ് മേധാവിക്കായി പണം വകമാറ്റി ചിലവഴിച്ച് വില്ല നിര്‍മിച്ചതും
ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍ തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതിയില്‍ ഈ ആഴ്ച തന്നെ ഹര്‍ജി നല്‍കാനാണ് തീരുമാനം. അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടും. ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ വെച്ച ഗ്യാലക്സോണ്‍ എന്ന കമ്പനി ബിനാമികളുടേതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. മുഖ്യന്ത്രിക്ക് ഇതിനെ കുറിച്ച് വ്യക്തമായ അറിവുണ്ട്. അതുകൊണ്ടാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
കള്ളനെ കാവലേല്‍പ്പിക്കുന്നതു പോലെയാണ് സംഭവമെന്ന് കഴിഞ്ഞ ദിവസം അദേഹം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments