ടെഹ്റാന്: ഇറാനിലെയും ജീവനുകള്‍ കവര്‍ന്ന് കൊറോണ. ഇരുന്നൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 210 പേര് മരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം ഇറാനില്‍ 388 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 34 പേര് മരിച്ചതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബിബിസ് റിപ്പോര്‍ട്ട് പ്രകാരം ഇതിന്റെ ആറിരിട്ടി മരണം സംഭവിച്ചു എന്നാണ്. ടെഹ്റാന്,ഖ്വാം എന്നിവിടങ്ങളിലാണ് മരണം കൂടുതല്‍ ഉണ്ടായതെന്നും പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് രംഗത്തെത്തി.
മധ്യേഷ്യയില്‍ വിവിധരാജ്യങ്ങളിലായി ആകെ 500 പേര്‍ക്കാണ് വൈറസ് ബാധ. ചൈനയ്ക്കുപുറത്ത് കൂടുതല്‍ ഇറാനിലാണ്. പുറത്തുവന്നതിനെക്കാള്‍ എത്രയോ കൂടുതലാണ് ഇറാനിലെ യഥാര്‍ഥ കണക്കെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.ഇറാനില്‍ വൈറസ് എങ്ങനെ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്. വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കര്‍, ആരോഗ്യമന്ത്രി ഇറാജ് ഹരീര്‍ച്ചി എന്നിവര്‍ക്കും രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കഴിഞ്ഞദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊറോണവൈറസ് ഇതുവരെ 57 രാജ്യത്തായി ബാധിച്ചത് 83,896 പേര്‍ക്ക്. 2867 പേര് മരിച്ചു. ഇതില്‍ 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയില്‍ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 36,839 പേര് അസുഖംമാറി ആശുപത്രിവിട്ടു. 8091 പേര് ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന് അറിയിച്ചു.
Post Your Comments