Latest NewsKeralaNews

ശരണ്യ പലപ്പോഴും നഗ്ന ദൃശ്യങ്ങള്‍ അയച്ചു തന്നിരുന്നു, നേരിട്ടും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്, ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നുവെന്ന് ശരണ്യയുടെ കാമുകന്‍ ; നഗ്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ശരണ്യ

കണ്ണൂര്‍: തയ്യില്‍ കടപുറത്ത് ഒന്നര വയസുള്ള മകനെ എറിഞ്ഞു കൊന്ന ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ശരണ്യ പലപ്പോഴും തനിക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ചു തന്നിരുന്നു എന്നും നേരിട്ടും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കാമുകന്‍ നിധിന്‍ പോലീസിനോട് പറഞ്ഞു.

തന്റെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാമുകന്റെ ഏറ്റുപറച്ചില്‍. ഇത്രയും വിരങ്ങള്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് ഇക്കാര്യങ്ങള്‍ക്കൊക്കെ വ്യക്തയുണ്ടായത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിധിനെ മൊഴി എടുത്തതിന് ശേഷം പറഞ്ഞയക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് കുഞ്ഞു കൊല്ലപ്പെടുന്ന രാത്രിയില്‍ ഇയാളെ ശരണ്യയുടെ വീടിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു എന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് ഒന്നര വയസുള്ള മകനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ കൂട്ടത്തില്‍ എറിഞ്ഞു കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button