ന്യൂഡൽഹി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രവും കണ്ണൻ ഗോപിനാഥൻ പങ്കുവെച്ചിട്ടുണ്ട്. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥ ഇപ്പോഴാണുള്ളത്. ഈ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ വലിയ രാജ്യ സ്നേഹമില്ലെന്നും കണ്ണൻ ഗോപിനാഥൻ പറയുന്നു.
To clarify, this was JanLokpal protest, my UPSC preparation days.
Not even once the thought crossed mind that protesting could affect my chances.
Unlike now, when aspirants don’t even RT a post out of fear.
Have to thank @INCIndia for all that we took for granted I guess. https://t.co/vN00i7HC1h
— Kannan Gopinathan (@naukarshah) February 29, 2020
Post Your Comments