Latest NewsKeralaIndia

ബിഗ്‌ബോസിലെ മത്സരം പുറത്തേക്കും മുറുകുന്നു, കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വീണക്ക് ശത്രുസംഹാരം നടത്തിയപ്പോൾ രജിത് കുമാറിനായി കാടാമ്പുഴയിൽ വഴിപാട്

പക്ഷെ ഷോയുടെ കേന്ദ്ര ബിന്ദുവായി പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുന്നത് രജിത് കുമാര്‍ ആണ്. എന്നാല്‍ ഇമോഷണലി വീക്കായ ഒരു താരമാണ് വീണ നായര്‍.

ചെന്നൈ: ബിഗ് ബോസ് അന്‍പത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ഷോയ്ക്കുള്ളിലെ മത്സരം പുറത്തു ആരാധകർക്കിടയിലേക്കും വ്യാപിക്കുകയാണ് . ഒട്ടനവധി രംഗങ്ങളും ടിസ്റ്റുകളും ബിഗ് ബോസില്‍ നടക്കുകയാണ്. പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരായ രണ്ട് മല്‍സരാര്‍ഥികളാണ് രജിത് കുമാറും പിന്നെ വീണയും. പക്ഷെ ഷോയുടെ കേന്ദ്ര ബിന്ദുവായി പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുന്നത് രജിത് കുമാര്‍ ആണ്. എന്നാല്‍ ഇമോഷണലി വീക്കായ ഒരു താരമാണ് വീണ നായര്‍.

എന്നാല്‍ ഇപ്പോള്‍ ആ പേജുകളില്‍ ഒന്നില്‍ വന്ന രസകരമായ ഒരു പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വീണയുടെ ആരാധകരില്‍ ഒരാള്‍ കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ പോകുകയും താരത്തിനായി പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെയും വിശേഷങ്ങള്‍ പങ്കുവയ്ച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരുടെയും ഫാന്‍സ് തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുകയാണ്. ഫാൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ,

“വീണേച്ചിക്കു എതിരായി പോസ്റ്റ് ഇടുന്നവരും കമന്റ് ഇടുന്നവരും ഒക്കെ ഒന്ന് സൂക്ഷിച്ചോ. അകത്തും പുറത്തും ഒക്കെ അസൂയക്കാരും ശത്രുക്കളും ആയതു കൊണ്ട് ശത്രുസംഹാര പുഷ്പാഞ്ജലിയാണ് വീണയ്ക്കായി നടത്തിയത്.രാവിലെ അമ്പലത്തില്‍ പോയി വീണച്ചേച്ചിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു.വോട്ട് മാത്രം പോരല്ലോ താന്‍ പാതി ദൈവം പാതി എന്നല്ലേ..നന്നായി മത്സരിച്ചു ഇറങ്ങട്ടെ.അതിനാണ് പുഷ്പാഞ്ജലി നടത്തിയത് “.

അതേസമയം രജിത് കുമാറിന്റെ ഫാന്‍സ് ഇത് കണ്ട് കൊണ്ട് ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. ഞങ്ങളുടെ അണ്ണന് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാതെ ഇരിക്കാന്‍ കാടാമ്പുഴ ക്ഷേത്രത്തിലാണ് ശത്രുസംഹാരപുഷ്പാഞ്ജലി അര്‍പ്പിച്ചതായും രജിത്തിന്റെ ആരാധകര്‍ വ്യക്തമാക്കുന്നു. രജിത് ആർമിയുടെ ഗ്രൂപ്പിൽ ഒരു ലക്ഷത്തിൽ ഏറെ ആരാധകരാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button