തിരുവനന്തപുരം : എഡിജിപിയായി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണല്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കം വിശദീകരണം നല്‍കണം.
സര്‍ക്കാരിന്റെ അനുവാദമില്ലാത്ത പുസ്തകം എഴുതിയതിനാണു ജേക്കബ് തോമസ് അച്ചടക്ക നടപടി നേരിടുന്നത്. മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണു ജേക്കബ് തോമസിനതിരെ അന്വേഷണം നടത്തിയത്. ജേക്കബ് തോമസിന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായതായും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച സര്‍ക്കാര്‍ ജേക്കബ് തോമസിനോട് വിശദീകരണം തേടി നോട്ടിസ് നല്‍കുകയായിരുന്നു. വിശദീകരണം ലഭിച്ചശേഷം തസ്തിക തരംതാഴ്ത്തി ഉത്തരവിറക്കാനാണ് ആലോചന.
ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് പ്രകാരം അച്ചടക്കം ലംഘിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുകയോ വിആര്‍എസ് നല്‍കുകയോ പിരിച്ചു വിടുകയോ ചെയ്യാം. ഇതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. 1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്.
Post Your Comments