കൊല്ലം : ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്നും കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറയുന്നു.
കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്. കുട്ടി വീടുവിട്ടുപോകില്ല. അടുത്ത വീട്ടില്‍ പോലും പോകാത്ത കുഞ്ഞാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു.അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കാതെ കുട്ടി പുറത്തിറങ്ങാറില്ല. മാത്രമല്ല. 15 മിനുട്ടിനുള്ളില്‍ കുട്ടി ഓടിയാല്‍പ്പോലും പുഴക്കരയില്‍ എത്തില്ല. മൃതദേഹം കണ്ടെത്തിയ സമയവും സ്ഥലവും എല്ലാം വച്ച്‌നോക്കുമ്പോള്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ അമ്പലത്തില്‍ പോയിട്ടില്ല.
കുട്ടിയെ കാണാതായതിന് പിന്നാലെ വിദേശത്തുള്ള അച്ഛന്‍ നിരവധി തവണ അമ്മയെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ സമാധാനിപ്പിക്കാനാണ് അമ്പലത്തില്‍ പോയി എന്ന് പറഞ്ഞത്. ഇതാണ് കുട്ടി ക്ഷേത്രത്തില്‍ പോയിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വരാനിടയാക്കിയത്. കുളിക്കാന്‍ പോലും കുട്ടിയെ ആറ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടില്ല. പിന്നെ എങ്ങനെ കുട്ടി അവിടെ എത്തുമെന്നും ഇവര്‍ ചോദിക്കുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുനിന്നും ഷാളും ലഭിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ഷാള്‍ കുട്ടി ധരിക്കാറില്ല. ഷാള്‍ ധരിച്ച് കുട്ടി പുറത്തുപോകാറുമില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. എന്നാല്‍ ആരെയെങ്കിലും സംശയം പറയാനില്ലെന്നും മോഹനന്‍പിള്ള പറഞ്ഞു.
വ്യാഴാഴ്ച ദിവസം രാവിലെയാണ് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മയും നാല് മാസം പ്രായമുള്ള അനിയനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതോടെ പൊലീസും നാട്ടുകാരുമെല്ലാം പാകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്നലെരാവിലെ കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രഥമിക പരിശോധനയില്‍ മുങ്ങിമരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments