കാട്ടാക്കട: വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാമിലെ ജലശുദ്ധികരണശാലയ്ക്കു കൈമാറിയ സര്‍ക്കാര്‍ ഭൂമിയിലാണ് ശിവരാത്രി ദിവസം ആര്‍എസ്എസ് നേതാക്കള്‍ പൂജ നടത്തിയത്.
ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ രണ്ട്‌പേരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര ഗ്രാമജില്ല സഹകാര്യവാഹക് റെജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്ന കാട്ടാക്കട ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ എം മധുസൂദനന്റെ മൊഴിയില്‍ വിലക്ക് ലംഘിച്ച് പുജചെയ്ത ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ മര്‍ദിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വിലക്ക് ലംഘിച്ച് പൂജ ചെയ്തു എന്നിവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായവരെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ കേസില്‍ അറസ്റ്റിലായ നാല് പേരും റിമാന്‍ഡിലാണ്. ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാത്രി പ്രകടനം നടത്തിയിരുന്നു.
Post Your Comments