മുംബൈ: പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരുടെ വിവരം തരുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിര്‍മാന്‍ സേനയുടെ ഔറഗാബാദ് സിറ്റി യൂണിറ്റ്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ പതിച്ച പോസ്റ്ററിലൂടെ എംഎന്‍എസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവില്‍ ഞങ്ങള്‍ക്ക് അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരമൊന്നുമില്ലെന്നും ഇത്തരക്കാരെക്കുറിച്ച് ജനങ്ങളില്‍നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പോലീസിന് കൈമാറും എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്നം സിങ് ഗുലാട്ടി പറഞ്ഞു.
നേരത്തെയും വിവാദ പോസ്റ്റര്‍ എംഎന്‍എസ് മുബൈയില്‍ പതിപ്പിച്ചിരിന്നു. പാകിസ്ഥാന്‍. ബാഗ്ലാദേശ് എന്നിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണം. എന്നായിരുന്നു അന്ന് പോസ്റ്ററില്‍ പതിപ്പിച്ചിരുന്നത്. രാജ്യം വിട്ടില്ലെങ്കില്‍ എംഎന്‍എസ് ശൈലിയില്‍ അവരെ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments