Latest NewsNewsIndia

അരവിന്ദ് കെജ്‌രിവാളിനെയും താഹിര്‍ ഹുസൈനെയും തൂക്കിക്കൊല്ലണമെന്ന് മനോജ് തിവാരി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും എ.എ.പി പുറത്താക്കിയ താഹിര്‍ ഹുസൈനെയും തൂക്കിക്കൊല്ലണമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. ഡല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐ.ബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ താഹിര്‍ ഹുസൈന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇരട്ടി ശിക്ഷ നൽകുമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇരട്ടി ശിക്ഷയെന്നാല്‍ താഹിര്‍ ഹുസൈനെയും അയാളുടെ നേതാവ് കെജ്‌രിവാളിനെയും ശിക്ഷിക്കണമെന്നും തിവാരി പറഞ്ഞു. കുറ്റകൃത്യത്തില്‍ ആരോപണവിധേയനായ ആളെയും ഗൂഢാലോചന നടത്തിയ ആളെയും ഒരുപോലെ ശിക്ഷിക്കണം. കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥനെതിരെ മതപരമായ അസഹിഷ്ണുതയാണ് പ്രകടമാക്കിയതെന്നും തിവാരി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button