KeralaLatest NewsNews

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് സോഷ്യൽ മീഡിയയിൽ ആഘോഷം നടത്തുന്നു; ഇടത് ജിഹാദികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്നും സംസ്ഥാനത്ത് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ സർക്കാർ പിന്തുണയ്ക്കുന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് വർഗീയ പ്രചരണം നടത്തുകയാണ്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: ഇനിയെങ്കിലും നല്ല മനുഷ്യനായിക്കൂടെ; ചാനല്‍ചര്‍ച്ചയ്ക്ക് വിളിച്ച അര്‍ണബ് ഗോസ്വാമിക്ക് ചുട്ടമറുപടി നല്‍കി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് വർഗീയ പ്രചരണം നടത്തുകയാണ്. ഡൽഹിയിൽ നടക്കുന്നതിന്‍റെ നേർ എതിരായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. തീവ്രവാദികൾ നടത്തിയ ആസൂത്രികലാപമാണ് ഡൽഹിയിലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button