കൊല്‍ക്കത്ത: വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ പഠിക്കുന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയോട് രാജ്യം വിട്ട് പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് രാജ്യം വിടാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. കേന്ദ്ര സര്‍വ്വകലാശാലയില്‍ യു.ജി വിദ്യാര്‍ത്ഥിനിയായ അഫ്‌സര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കൊല്‍ക്കത്തയിലെ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്ന് രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചത്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഇന്ത്യ വിട്ട് പോകണമെന്നാണ് നിബന്ധന.
ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാന്തിനികേതനില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് അഫ്‌സര ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു, അതിന്റെ പേരില്‍ അഫ്‌സര സോഷ്യല്‍ മീഡിയയില്‍ വേട്ടയാടപ്പെടുകയും അതില്‍ ഒരു പോസ്റ്റില്‍ അഫ്‌സരയെ ബംഗ്ലാദേശി തീവ്രവാദിയെന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്ന് രാജ്യം വിടാനാവശ്യപ്പെട്ട് ലഭിച്ച നോട്ടീസില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വിസ നിയമ ലംഘനവും അഫ്‌സരയുടെ മേല്‍ ചുമത്തിയിട്ടുള്ളതായി നോട്ടീസില്‍ പറയുന്നു.
നേരത്തെ സി.എ.എക്കെതിരെ പ്രതിഷേധിച്ചതിന് ഡിസംബറില്‍ മദ്രാസ് ഐ.ഐ.റ്റിയിലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments