ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് ആപ്പിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് രംഗത്ത്. ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ചത് അംനത്തുള്ള ഖാന്‍ ആണ്. താഹിര്‍ ഹുസൈന്‍ നിരപരാധിയാണെന്ന് അംനത്തുള്ള ഖാന്‍ ശക്തമായി വാദിക്കുന്നു.
ആം ആദ്മിയിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് ട്വിറ്ററിലൂടെയാണ് അംനത്തുള്ള ഖാന്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. താഹിര്‍ ഹുസൈന്‍ നിരപരാധിയാണെന്നു മാത്രമല്ല, ബിജെപിക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയക്കാരെ രക്ഷിക്കാനായി ബിജെപി ശ്രമിക്കുകയാണെന്നും താഹിറിനെതിരായ കേസ് ശരിയല്ലെന്നും അംനത്തുള്ള ഖാന്‍ ആരോപിച്ചു.
അതേസമയം നേരത്തെ, ഡല്‍ഹിയിലെ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്നയാളാണ് അംനത്തുള്ള ഖാന്‍ എന്നുള്ളതും ശ്രദ്ധേയമാണ്. കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്‍ക്കുന്ന താഹിറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന സാഹചര്യത്തിലാണ് അംനത്തുള്ള ഖാന്റെ ആരോപണം.
വധക്കേസില്‍ പ്രതിയായതോടെ മുഖം രക്ഷിക്കാനായി ആം ആദ്മി താഹിറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് അംനത്തുള്ള ഖാന്റെ പ്രതികരണവും വന്നിരിക്കുന്നത്.
Post Your Comments