ഭോപ്പാല്‍: തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകളായ വൈനും വിസ്‌കിയുമെല്ലാം ഇനി സ്ത്രീകള്‍ക്ക് കഴിയ്ക്കാം. സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കുന്നു. മധ്യപ്രദേശിലാണ് സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ വരുന്നത്. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് ഷോപ്പുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വിലയേറിയ വിദേശ നിര്‍മ്മിത മദ്യം ഈ ഷോപ്പുകളില്‍ ലഭ്യമാകും, ഒപ്പം സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വൈന്‍, വിസ്‌കി ബ്രാന്‍ഡുകളും ലഭ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു.
Read Also : സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം
ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലും ഷോപ്പുകള്‍ തുറക്കും. പിന്നീട് ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലും തുറക്കും. ഗുണനിലവാരമുള്ള വിദേശ മദ്യം മാത്രമാണ് പ്രത്യേക ഷോപ്പുകളില്‍ വില്‍ക്കുക. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ബ്രാന്‍ഡുകളും ഷോപ്പുകളില്‍ ലഭിക്കും.
അതേസമയം, അധിക നികുതി ഈടാക്കില്ലെന്ന് അധികൃതര്‍ പറയുന്നു. മാളുകളിലും അപ് മാര്‍ക്കറ്റുകളിലുമായിരിക്കും ഷോപ്പുകള്‍ തുറക്കുക. ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ പുതിയതായി തുറക്കും. പ്രാദേശികമായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കും.
Post Your Comments