Latest NewsNewsInternational

ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു, എൺപതോളം പേർക്ക് പരിക്കേറ്റു

ഡമാസ്കസ് : ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.  സിറിയയിൽ സ്‌കൂളിലും ആശുപത്രിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്. വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഇന്നലെ ഉണ്ടായ വ്യോമാക്രമണത്തിൽ 21 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം എൺപതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Also read : ഗുജറാത്ത് കലാപത്തെ ഡല്‍ഹിയോടുപമിച്ച് പരോക്ഷമായി കലാപത്തിന് ആഹ്വാനം ചെയ്‌ത്‌ മുസ്ലീം ലീഗ് നേതാവ് അബ്ദു റബ്ബ്; പ്രകോപനപരമായ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം

ഇദ് ലിബ് സെൻട്രൽ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് നഴ്‌സുമാർക്കും ഒരു ഡോക്ടർക്കും പരുക്കേറ്റു. ഒരു മാസം ഏകദേശം 115000 രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആശുപത്രി പൂർണമായും തകർന്നു. കടുത്ത സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇദ് ലിബിൽ നിന്ന് പലായനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button