
കാസര്‍കോഡ്: ചെറുവത്തൂറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദനം. സ്‌കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനസാക്ഷി മരവിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്ത് വന്നത്. വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകനാണ് കുട്ടിയുടെ കര്‍ണപുടം തകര്‍ത്തിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറുവത്തൂരിലേക്ക് കുടിയേറിവന്ന കുടുംബത്തില്‍പെട്ട കുട്ടിയാണ് ആശുപത്രിയിലുള്ളത്. പിതാവ് മരണപ്പട്ട കുട്ടി അമ്മൂമ്മയുടെ കൂടെയാണ് കഴിയുന്നത്. ക്രൂര സംഭവത്തെ തുടര്‍ന്ന് അമ്മൂമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന അരോപണവും ഉയരുന്നുണ്ട്.
Post Your Comments