Latest NewsNewsBusiness

നേട്ടമില്ലാതെ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം തുടങ്ങിയതും നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ നാലാം ദിനവും ഓഹരി വിപണിയിൽ നേട്ടമില്ല. നിഫ്റ്റി 11,650 നിലവരത്തിന് താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 134 പോയിന്റ് താഴ്ന്നു 39,754ലിലും നിഫ്റ്റി 40 പോയിന്റ് താഴ്ന്നു 11,639ലുമാണ് വ്യാപാരം തുടങ്ങിയത്.ബിഎസ്‌ഇയിലെ 326 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും ആഗോള വിപണിയില്‍ തുടരുന്നതാണ് ഇടിവിനു കാരണം.

യെസ് ബാങ്ക്, ടൈറ്റാന്‍ കമ്ബനി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, സിപ്ല, എംആന്‍ഡ്‌എം, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button