KeralaLatest NewsNewsIndia

ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി ഈ ബാങ്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കിന് പിന്നാലെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ. ഇത് പ്രകാരം മാര്‍ച്ച് 31നകം നോട്ട് പിന്‍വലിക്കാനാണ് എസ്ബിഐയുടെ തീരുമാനം. ഇതോടെ എടിഎമ്മുകളില്‍ നിന്ന് ഇനി 2000 നോട്ട് ലഭിക്കില്ല പകരം 200, 200, 100 എന്നിവ ലഭിക്കും. 2000 ത്തിന്റെ  നോട്ടുകള്‍ സിഡിഎമ്മുകളില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ബാങ്ക് മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി.

കൂടാതെ രാജ്യത്തെ മറ്റുബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രുപ നേട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ട് പിന്‍വലിച്ചിരുന്നു.  മാര്‍ച്ച് ഒന്നുമുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ ലഭിക്കില്ല. 2000 രൂപയുടെ നോട്ടുകള്‍ക്ക് പകരമായി കൂടുതല്‍ 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് തീരുമാനം. ഇത് ഇടപാടുകാരെ സഹായിക്കാനാണ് എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് ശേഷം ആളുകള്‍ 2000ത്തിന്റെ നോട്ടുകള്‍ ചില്ലറയാക്കുന്നതിന് വേണ്ടി ബാങ്കുകളെ സമീപിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാനുളള തീരുമാനമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button