Latest NewsNewsIndia

ഡൽഹി കലാപം: അങ്കിത് ശർമയ്ക്ക് ഒപ്പം മറ്റു രണ്ടുപേരെയും കലാപകാരികൾ താഹിർ ഹുസൈൻ തങ്ങിയിരുന്ന വീട്ടിലേക്ക് കൊണ്ടുപോയെന്ന് ജനക്കൂട്ടം; സ്വയം പ്രതിരോധിച്ച താൻ ആൾക്കൂട്ട അക്രമത്തിന് ഇരയാണെന്ന് ആം ആദ്മി കോർപ്പറേറ്ററായ താഹിർ ഹുസൈൻ

ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണത്തിൽ ആരോപണം നേരിടുന്ന ആം ആദ്മി കോർപ്പറേറ്ററായ താഹിർ ഹുസൈൻ പുതിയ വാദവുമായി രംഗത്ത്. സ്വയം പ്രതിരോധിച്ച താൻ ആൾക്കൂട്ട അക്രമത്തിന് ഇരയാവുകയാരിരുന്നെന്ന് താഹിർ ഹുസൈൻ പറഞ്ഞു. താൻ പോലീസിൽ വിവരമറിയിച്ചിട്ടും അവർ വൈകിയാണ് സ്ഥലത്തെത്തിയത്. പിന്നീട് അക്രമികൾ തന്റെ വീട് കയ്യേറുകയായിരുന്നു.

അതേസമയം, ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ആം ആദ്മി കോർപ്പറേറ്ററായ താഹിർ ഹുസൈന്റെ വീട്ടിലേക്കാണ് ശർമയെ കൊണ്ടു പോയതെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയത്.

അങ്കിത് ശർമയ്ക്ക് ഒപ്പം മറ്റു രണ്ടുപേരെയും കലാപകാരികളായ മുസ്ലിം ജനക്കൂട്ടം താഹിർ ഹുസൈൻ തങ്ങിയിരുന്ന വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പത്രപ്രവർത്തകനായ രാഹുൽ പണ്ഡിതയോട് സംഭവം കണ്ടുനിന്നവർ വെളിപ്പെടുത്തി.

മൂൻഗാ നഗറിലെ ഹിന്ദു കുടുംബങ്ങൾ, മുഹമ്മദ് താഹിർ ഹുസൈന്റെ വീട് കേന്ദ്രീകരിച്ചാണ് കലാപകാരികൾ പ്രവർത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്നലെ ഉച്ചയോടെയാണ് ഡൽഹിയിലെ ചാന്ദ്ബാഗിലെ അഴുക്കു ചാലിൽ നിന്നും മൃഗീയമായ പീഡനമേറ്റ് കൊല്ലപ്പെട്ട നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ ശവശരീരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button