Latest NewsKeralaNews

ഓടിച്ചാല്‍ നഷ്ടം; ഓടിക്കാതിരിക്കുകയെന്ന ആശയം നടപ്പാക്കി കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: ഇ-ബസ്സ് ഓടിച്ചാല്‍ നഷ്ടം. ഇതേത്തുടര്‍ന്ന് ഒടുവില്‍ ഓടിക്കാതിരിക്കുകയെന്ന തീരുമാനത്തിലെത്തി കെ.എസ്.ആര്‍.ടി.സി.
നഷ്ടമൊഴിവാക്കാന്‍ രണ്ടുവൈദ്യുത ബസുകള്‍ കൊച്ചി മെട്രോ കോര്‍പ്പറേഷന് കൈമാറി.

വാടകയ്ക്ക് മഹാവോയേജില്‍ നിന്നെടുത്ത ബസുകള്‍ ഓടിച്ചാല്‍ ഒരുദിവസം 7,146 രൂപ നഷ്ടമുണ്ടാകുന്നു. ഇതോടെ ബസ് മറ്റാര്‍ക്കെങ്കിലും നല്‍കി നഷ്ടം
ഒഴിവാക്കാമെന്നുമായിരുന്നു ഓപ്പറേഷന്‍ വിഭാഗം മേധാവിയുടെ റിപ്പോര്‍ട്ട്. ശേഷിക്കുന്ന മറ്റ് ബസുകളും ആര്‍ക്കെങ്കിലും കൈമാറാമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി.യെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിക്കരുതെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ്.

നിറയെ യാത്രക്കാരുമായിട്ടാണ് ബസ് ഓടുന്നത്. 15,707 രൂപയാണ് ശരാശരി ദിവസവരുമാനം. എന്നിട്ടും നഷ്ടമാണ്. വാടക നിശ്ചയിച്ചതിലെ പാകപ്പിഴയാണ് കാരണം. പത്ത് വൈദ്യുതിബസുകള്‍ ഇ-ടെന്‍ഡര്‍ വഴിയാണ് വാടകയ്‌ക്കെടുത്തത്. കിലോമീറ്റര്‍ അടിസ്ഥാനമാക്കി വിവിധ സ്ലാബുകളിലായി 85.50 രൂപമുതല്‍ 43.20 രൂപവരെയാണ് വാടക. ഡ്രൈവറും ബസും കമ്പനി നല്‍കും. കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സി.യുടേതാണ്. വാടകയ്ക്ക് ബസുകള്‍ ക്ഷണിക്കുകയും ടെന്‍ഡറില്‍ പങ്കെടുത്തവരുമായി ചര്‍ച്ചചെയ്ത് കരാര്‍ വ്യവസ്ഥകള്‍ തയാറാക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button