Latest NewsKeralaNews

കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി : ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി : കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന്‍ തള്ളിനീക്കിയത് 83 ദിവസങ്ങള്‍

കോഴിക്കോട് : കണ്ണില്‍ കാന്‍സറാണെന്നു പറഞ്ഞ് പല ആശുപത്രികളും മടക്കി ഒടുവില്‍ കാന്‍സര്‍ മരകഷ്ണമായി .കണ്ണില്‍ കുത്തുന്ന വേദനയും രോഗഭീതിയുമായി 67കാരന്‍ തള്ളിനീക്കിയത് 83 ദിവസങ്ങളാണ്. ഒടുവില്‍ ഇന്നലെ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെത്തിയത് മൂന്നര സെന്റീ മീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണം. മരക്കമ്പു തറച്ചുകയറിയതാണെന്നറിയാതെ വയനാട് പുല്‍പള്ളി സ്വദേശിയാണ് വേദന സഹിച്ച് ആശുപത്രികള്‍ കയറിയിറങ്ങിയത്.

പല ആശുപത്രികളില്‍ നിന്നും കാന്‍സറാണെന്നു പറഞ്ഞ് മടക്കുകയായിരുന്നു. ഡിസംബറില്‍ ഇയാള്‍ മരച്ചില്ലയിലേക്കു വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളില്‍ കയറിയ കാര്യം ഇയാള്‍ അറിഞ്ഞില്ല. കാന്‍സറാണെന്ന സംശയ പ്രകാരം പലയിടങ്ങളില്‍ നിന്നും ബയോപ്‌സി ടെസ്റ്റിനു പോലും നിര്‍ദേശിക്കുകയുണ്ടായി.

ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയ്ക്കായി ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്‍ രോഗിയെ സ്‌കാനിങ്ങിനു വിധേയനാക്കി. അനീസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു. രോഗിക്കു കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ലെന്നും ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button