Latest NewsNewsIndia

ബിജെപികാര്‍ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജിയെ അര്‍ധരാത്രിയില്‍ തന്നെ സ്ഥലം മാറ്റിയെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത : സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത് ഫെബ്രുവരി 12ന് … ഇതേ കുറിച്ച് കേന്ദ്രത്തിന്റെ വിശദീകരണം വന്നപ്പോള്‍ അടിതെറ്റിയത് കോണ്‍ഗ്രസിനും ചില മാധ്യമങ്ങള്‍ക്കും

ന്യൂഡല്‍ഹി; ഡല്‍ഹി കലാപത്തില്‍ ബിജെപികാര്‍ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജിയെ അര്‍ധരാത്രിയില്‍ തന്നെ സ്ഥലം മാറ്റിയെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആധികാരികമല്ലെന്ന് സ്ഥിരീകരണം. സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത് ഫെബ്രുവരി 12ന് … ഇതേ കുറിച്ച് കേന്ദ്രത്തിന്റെ വിശദീകരണം വന്നപ്പോള്‍ അടിതെറ്റിയത് കോണ്‍ഗ്രസിനും ചില മാധ്യമങ്ങള്‍ക്കും. ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിനുള്ള ശുപാര്‍ശ നേരത്തെ തന്നെ സുപ്രിംകോടതി കൊളിജിയം പുറപ്പെടുവിച്ചിരുന്നു. മുന്ന് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ കൊളിജിയം തീരുമാനമെടുത്തത് ഫെബ്രുവരി 12നാണ്. ഇതോടെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചതിന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയെന്ന കോണ്‍ഗ്രസിന്റേയും ചില മാധ്യമങ്ങളുടേയും പ്രചാരണമാണ് പൊളിഞ്ഞത്.

Read Also : പൗരത്വനിയമഭേദഗതിയുടെ മറവില്‍ സാധാരണ ജനങ്ങളെ ലഹളയിലേയ്ക്ക് തള്ളിവിട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തിയെ രാജ്യത്തെ ജനങ്ങളുടെ മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍… ഡല്‍ഹിയില്‍ വാട്‌സാപ് വഴി പ്രചരിച്ച ചില വ്യാജ റിപ്പോര്‍ട്ടുകളാണ് കലാപത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലില്‍ രാജ്യം അതീവ ജാഗ്രതയില്‍

ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി മോറിനെ മേഘാലയ ഹൈക്കോടതിയിലേക്കും, ഡല്‍ഹി ഹൈക്കോടതി ജഡ്ജ് എസ് മുരളീധറിനെ ഹരിയാന-പഞ്ചാബ് ഹൈക്കോടതിയിലേക്കും കര്‍ണാടക ഹൈക്കോടതി ജഡ്ജ് രവി മാലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കും നിയമിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു ഫെബ്രുവരി 12ന് വന്നത്.

ജസ്റ്റിസ് എസ്. മുരളീധര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവില്‍ സീനിയോരിറ്റിയില്‍ രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തെ ഡല്‍ഹി ചീഫ് ജസ്റ്റിസ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതിയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 19 ന് തന്നെ ബാര്‍ അസേസിയേഷന്റെ ഈ ആവശ്യവും കൊളിജിയം നിരസിക്കുകയായിരുന്നു. എസ്. മുരളീധറിന്റെ മാതാപിതാക്കള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ആണ് വിരമിച്ചത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി എസ്.മുരളീധറിനെ വീണ്ടും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമായിരിക്കും എന്നാണ് കൊളിജിയം നല്‍കിയ വിശദീകരണം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്നലെ ജസ്റ്റിസ് എസ് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു.ഇതാണ് സ്ഥലം മാറ്റത്തിന് കാരണം എന്നാണ് ചില മാദ്ധ്യമങ്ങളും , കോണ്‍ഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത്. നേരത്തെ തന്നെ ഇത്തരം സുപ്രധാനമായ കേസ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അവധിയിലായതിനാല്‍ താന്‍ കേസ് എടുക്കുകയാണെന്ന് ജസ്റ്റിസ് മുരളീധര്‍ വ്യക്തമാക്കുകയായിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് തന്നെ കേസ് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button