കാത്തിരിപ്പുകൾക്കൊടുവിൽ, ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്മാർട്ട് ഫോണും വിപണിയിലേക്ക്. തിങ്കളാഴ്ചയാണ് റിയല്‍മി പുറത്തിറക്കിയ എക്സ്50 പ്രോ 5ജി എന്ന ഫോണിന് പിന്നാലെ വിവോയുടെ ഉപബ്രാന്റായ ഐക്യൂ 3 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഇപ്പോൾ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
6.44 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനർ, പഞ്ച് ഹോള്‍ 16എംപി സെല്‍ഫി ക്യാമറ, 4440 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. 15 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ചാർജിങ് സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also read : ഈ രാജ്യത്തെ കാർ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട
മൂന്ന് പതിപ്പുകളാണ് ഐക്യൂ 3യ്ക്കുള്ളത്. എട്ട് ജിബി റാം/ 128 ജിബി എല്‍ടിഇ പതിപ്പിന് 36,990, എട്ട് ജിബി റാം/ 256 ജിബി സ്റ്റേറേജ് എല്‍ടിഇ പതിപ്പിന് 39,990 5ജി സൗകര്യമുള്ള 12 ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 44,990 രൂപയുമാണ് വില. മാര്‍ച്ച് നാലിന് ഫോണിന്റെ വില്‍പനയാരംഭിക്കും. ഫ്ളിപ്കാര്‍ട്ടിലും, ഐക്യൂ.കോം എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഫോണ്‍ സ്വന്തമാക്കാം
Post Your Comments