പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്ന് പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി നല്കിയ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പോക്സോ കോടതി ഉത്തരവ്. കുടുംബ കലഹത്തെ തുടര്‍ന്നാണ് അമ്മ പിതാവിനെതിരെ വ്യാജ പരാതി നല്‍കിയത്. പരാതി വ്യാജമെന്ന് പത്തനംതിട്ട പോക്സോ കോടതിയാണ് കണ്ടെത്തിയത്.പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി കുറ്റവിമുക്തനാക്കിയ ഗീവറുഗീസ്, സുഹൃത്ത് സുരേഷ് കുമാര്‍ എന്നിവരോട് കേസില്‍ മൊഴി നല്കാന് കോടതി നിര്‍ദേശിച്ചു.പത്തുവയസുകാരിയായ മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് അമ്മ പരാതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ വിസ്തരിക്കപ്പെടാതിരുന്ന പെണ്‍കുട്ടി പിന്നീട് കോടതിയില്‍ വിവരങ്ങള്‍ തുറന്നു പറയുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് വ്യാജപരാതിയില്‍ ജഡ്ജി സാനു എസ് പണിക്കര്‍ കടുത്ത നടപടി സ്വീകരിച്ചത്. 2013 മുതല്‍ ഇരുവരും സ്വര ചേര്‍ച്ചയിലല്ലെന്നും നാലു വര്‍ഷമായി ഇവര്‍ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയതോടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments