മനാമ : ബഹ്റൈനിൽ ഏഴു പേർക്കു കൂടി കൊറോണ കൊവിഡ്-19) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇറാനിൽനിന്ന് എത്തിയവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.
കഴിഞ്ഞ ദിവസം ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് ബഹറിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവരിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.വൈറസ് ബാധ കണ്ടെത്തിയവരെ ആദ്യം വിമാനത്താവളത്തിലെ തന്നെ ഐസോലേഷൻ മേഖലയിലേക്കും പിന്നീട് അൽ സമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും മാറ്റിയെന്ന് മന്ത്രാലയം അറിയിച്ചു.
Also read : കൊറോണ വൈറസ് : ആഡംബര കപ്പലിലെ ഇന്ത്യൻ സംഘം എയർ ഇന്ത്യ വിമാനത്തിൽ കയറിയതായി വാർത്താ ഏജൻസി
അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചത് 48 മണിക്കൂർ കൂടി തുടരുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇറാക്ക്, ലബനൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Post Your Comments