KeralaLatest NewsNews

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്ഐ അറസ്റ്റില്‍

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്ന് പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്ന എസ്ഐ അറസ്റ്റില്‍. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

വ്യാജ കേയ്സുകള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് എസ്ഐയെ കസ്റ്റഡിയില്‍ എടുത്തത്. 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കണക്കെടുപ്പ് നടത്തിയപ്പോള്‍ 350 വ്യാജ കേയ്സുകള്‍ ഉണ്ടാക്കിയാണ് കണക്കെടുപ്പില്‍ ഹാജരാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതിരുന്നത് . വെടിയുണ്ടകളുടെയും ആയുധങ്ങളും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത് .

പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button